വിഷമതകളില്‍ ....പരിക്ഷണങ്ങളില്‍ ...
പിതാവും രക്ഷകനുമായ അങ്ങയുടെ സ്നേഹത്തിനു മുന്‍പില്‍ എന്നെ തന്നെ സമര്‍പ്പിക്കുമ്പോള്‍ എന്നെ രക്ഷിക്കണേ
എന്റ്റെ ഹൃദയം പരാജയ ഭാരത്തില്‍ തകരുമ്പോഴും പ്രത്യാശ നശിക്കുമ്പോഴും ഈശോയെ എന്നെ രക്ഷിക്കണമേ ..
ഞാന്‍ രോഗിയും എന്റ്റെ കയ്യും കാലും തളരുകയും ഞാന്‍ ഒറ്റപെടുകയും ചെയ്യുമ്പോള്‍ ഈശോയെ എന്നെ രക്ഷിക്കണമേ....
ഈശോയെ എന്നെ രക്ഷിക്കണമേ സര്‍വശക്തനായ ദൈവമേ എന്റ്റെ എല്ലാ ആവശ്യങ്ങളിലും എനിക്ക് ആശ്വാസം നല്കണമേ
എന്ന് പൂര്‍ണവിശ്വാസത്തോടെ ഞാന്‍ യാചിക്കുന്നു.
നല്ല ഇടയനായ യേശുവേ എന്നെ കൈവെടിയരുതേ .....
സ്വര്‍ഗ്ഗ വാതില്‍ തുറന്നു അങ്ങയുടെ ശക്തമായ കരങ്ങള്‍ നീട്ടി
എനിക്ക് സമാധാനം പ്രദാനം ചെയ്യണമേ ....
( ആവശ്യം 3 പ്രാവശ്യം പറയുക )
ദൈവമേ അങ്ങയുടെ കാരുണ്യത്തിനായി യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം പതറാതെ അങ്ങയുടെ ദൈവിക ശക്തിയില്‍
സമാധാനം പ്രദാനം ചെയ്യണമേ നല്ലവനായ യേശുവേ സ്വര്‍ഗത്തില്‍ അങ്ങയോടൊപ്പം എന്നേയ്ക്കും ജീവിക്കുവാനുള്ള
അനുഗ്രഹം നീ പ്രദാനം ചെയ്യണമേ ...
( ഈ പ്രാര്‍ഥന 15 ദിവസം തിരി കത്തിച്ചുവച്ചു പ്രാര്‍ത്ഥിക്കുക )
0 comments:
Post a Comment