Wednesday, 15 September 2021

രോഗശാന്തി പ്രാര്‍ത്ഥന


 ഞാന്‍ നിന്നെ സുഖപ്പെപ്പെടുത്തുന്ന കര്‍ത്താവാണ് എന്നരുളിച്ചെയ്ത ദൈവമേ, എന്‍റെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും അങ്ങേയ്ക്കിതാ സമര്‍പ്പിക്കുന്നു. എന്നെ അലട്ടുന്ന മൗന നൊമ്പരങ്ങളും പ്രശ്നങ്ങളും രോഗങ്ങളും പാപങ്ങളും എന്നില്‍ നിന്നു നീക്കി ആത്മ-ശരീരവിശുദ്ധി നല്കി അനുഗ്രഹിക്കണമേ. പ്രത്യേകിച്ച് എന്നെ അലട്ടുന്ന ....... രോഗത്തെ അവിടുത്തെ തിരുസന്നിധിയില്‍ അര്‍പ്പിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നു, കേണപേക്ഷിക്കുന്നു. നാഥാ, അവിടുത്തെ തൃക്കരം എന്‍റെ മേല്‍ നീട്ടണമേ. എന്നെ ഒന്നും തൊട്ടാലും – സൗഖ്യപ്പെടുത്തിയാലും. അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ എന്നിലുള്ള രോഗാണുക്കളെ നിര്‍വീര്യമാക്കി എന്നില്‍ അവിടുത്തെ സ്നേഹം ചൊരിഞ്ഞ് സമാധാനവും സന്തോഷവും നല്കി പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് എന്നെ പറഞ്ഞയയ്ക്കണമേ. ഈ രോഗത്തിലൂടെ അങ്ങ് നല്ലവനാണെന്ന് അനുഭവിച്ചറിയുവാന്‍ എനിക്കവസരം നല്കണമേ.


ആമേന്‍

നിത്യസഹായ മാതാവിന്‍റെ നൊവേന


 (പ്രാരംഭ ഗാനം)


നിത്യസഹായമാതേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ

നിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീ

പ്രാര്‍ത്തിക്ക സ്നേഹനാഥേ

(മൂന്നുപ്രാവശ്യം)

(മുട്ടുകുത്തുന്നു)


വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.

ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു. നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്‍ക്കുള്ള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു.


വൈദികന്‍: ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവേ ഈ നന്മകള്‍ ഞങ്ങള്‍ക്കായി നീ വാങ്ങിതരണമേ.

ജന: പ്രലോഭനങ്ങളില്‍ വിജയം വരിക്കുന്നതിനുള്ള ശക്തിയും, ഈശോമിശിഹായോടുള്ള പരിപൂര്‍ണ സ്നേഹവും നന്‍മരണവും വഴി അങ്ങയോടും അങ്ങേ തിരുക്കുമാരനോടുംകൂടെ നിത്യമായി ജീവിക്കുന്നതിന് ഞങ്ങള്‍ക്കിടയാകട്ടെ.


വൈദി:നിത്യസഹായമാതാവേ!

ജന:ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

സമൂഹ പ്രാര്‍ത്ഥന


വൈദി: മിശിഹാ കര്‍ത്താവേ അങ്ങേ മാതാവായ മറിയത്തിന്‍റെ അപേക്ഷയാല്‍ കാനായില്‍വച്ച് അങ്ങ് വെള്ളം വീഞ്ഞാക്കിയല്ലോ, ഇപ്പോള്‍ നിത്യസഹായമാതാവിനെ വണങ്ങുന്നതിനായി ഇവിടെ സമ്മേളിച്ചിരിക്കുന്ന ഈ ദൈവജനത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ യാചനകള്‍ അങ്ങ് സാധിച്ചുതരികയും ആത്മാര്‍ത്ഥമായ ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കുകയും ചെയ്യണമേ.

ജന:ഓ! നിത്യസഹായ മാതാവേ ഞങ്ങള്‍ ശക്തിയേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു. അങ്ങ് ജീവിക്കുന്നവരെ പാലിക്കുന്നവളും മരിക്കുന്നവരെ രക്ഷിക്കുന്നവളുമാകുന്നല്ലോ. അങ്ങേ നാമം എപ്പോഴും പ്രത്യേകിച്ചു പരീക്ഷകളിലും മരണസമയത്തും ഞങ്ങളുടെ അധരങ്ങളില്‍ ഉണ്ടായിരിക്കും. അങ്ങയുടെ നാമം ഞങ്ങള്‍ക്ക് ശക്തിയും ശരണവുമാകുന്നു. അനുഗ്രഹിതയായ നാഥേ ഞങ്ങള്‍ അങ്ങയെ വിളിക്കുബോഴൊക്കെയും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നാമം ഉച്ചരിക്കുന്നതുകൊണ്ടുമാത്രം ഞങ്ങള്‍ തൃപ്തരാകുകയില്ല, അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നിത്യ സഹായ മാതാവാകുന്നുവെന്ന് അനുദിന ജീവിതത്തില്‍ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതുമാണ്.

വൈദികന്‍: ഭൌതികാവശ്യങ്ങള്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം


ജന: ഓ! നിത്യസഹായമാതാവേ ഏറ്റം വലിയ ശരണത്തോടെ ഞങ്ങളങ്ങയെ വണങ്ങുന്നു, ഞങ്ങളുടെ അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ അവിടുത്തെ സഹായം ഞങ്ങള്‍ അപേക്ഷിക്കുന്നു. പരീക്ഷകളും ദുരിതങ്ങളും ഞങ്ങളെ ക്ലേശിതരാക്കുന്നു. പ്രതികൂല സാഹചര്യങ്ങളും വേദനാജനകമായ പോരായ്മകളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. എല്ലായിടത്തും ഞങ്ങള്‍ കുരിശിനെയാണ് അഭിമുഖീകരിക്കുന്നത്. കരുണാദ്രയായ മാതാവേ ഞങ്ങളില്‍ കണിയണമേ, ഞങ്ങളുടെ സങ്കടങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ. തുടര്‍ന്നു സഹിക്കുവാനാണ് ദൈവതിരുമനസെങ്കില്‍ അവ സന്തോഷത്തോടും ക്ഷമയോടും കൂടി സ്വീകരിക്കുവാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കണമേ. ഓ! നിത്യസഹായമാതാവേ ഈ വരങ്ങളൊക്കെയും ഞങ്ങളുടെ നന്മകളില്‍ ആശ്രയിക്കാതെ അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണം വച്ച് ഞങ്ങള്‍ അപേക്ഷിക്കുന്നു.


അര്‍ത്ഥനകള്‍


വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം, ഞങ്ങളുടെ പരിശുദ്ധപിതാവ് (പേര്) മാര്‍പ്പാപ്പാക്കും ഞങ്ങളുടെ മെത്രാന്‍മാര്‍കും വൈദികര്‍ക്കും, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്‍മാര്‍ക്കും ജനങ്ങള്‍ക്കും വിജ്ഞാനവും വിവേകവും നല്‍കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.


വൈദി: എല്ലാ മനുഷ്യരും സാമൂഹ്യസമാധാനത്തിലും മതൈക്യത്തിലും സ്നേഹസഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.


വൈദി:ഈ നവാനാളില്‍ സംബന്ധിക്കുന്ന യുവതിയുവാക്കന്‍മാര്‍ക്ക് പരിശുദ്ധാരൂപിയുടെ തുണയില്‍ ആവൃടെ ജീവിതാന്തസു തിരഞ്ഞെടുക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.

ജന:കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.


വൈദി: ഈ നവാനാളില്‍ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനോത്തവണം അവരുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും, രോഗികള്‍ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള അനുഗ്രഹം നല്‍കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.


വൈദി: ഞങ്ങളുടെ ഇടയില്‍നിന്നു വേര്‍പിരിഞ്ഞുപോയ നവനാള്‍ ഭക്തരുടെയും എല്ലാ വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യവിശ്രമം നല്‍കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.


വൈദി: ഈ നവനാളിന്‍റെയും ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പ്രത്യേക നിയോഗങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.


വൈദി:എല്ലാ മനുഷ്യരും അങ്ങേ ദിവ്യ പ്രകാശം ദര്‍ശിക്കുന്നതിനും, അങ്ങേ സ്നേഹതീഷ്ണത അനുഭവിക്കുന്നതിനും അനുഗ്രഹം നല്‍കണമേ.

ജന:കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.


വൈദി: നിശബ്ദമായി നമ്മുടെ വ്യക്തിപരമായ അര്‍ത്ഥനകള്‍ നിത്യസഹായമാതാവിന് സമര്‍പ്പിക്കാം.


കൃതജഞതാര്‍പ്പണം


വൈദി: പ്രസാധവര്‍ത്തിന്‍റെ നവജീവന്‍ ഞങ്ങള്‍ക്കു നല്‍കിയിരുന്നതിനാല്‍ കര്‍ത്താവേ അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.


വൈദി: സഭയുടെ കൌദാശീക ജീവിതത്തില്‍നിന്നും ഞങ്ങള്‍ സ്വീകരിക്കുന്ന എല്ലാ നന്‍മകള്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.


വൈദി: ഞങ്ങളുടെ നവനാള്‍ കുടുംബത്തിന് നല്‍കിയിരിക്കുന്ന ആദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കുംവേണ്ടി ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കണമേ.

ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.


വൈദി: നമുക്കുലഭിച്ച എല്ലാ ഉപകാരങ്ങള്‍ക്കുംവേണ്ടി നിത്യസഹായമാതാവിന് കൃതജ്ഞ്തയര്‍പ്പിക്കാം (നിശബ്ദം)

ഗാനം :മറിയമേ നിന്‍റെ ചിത്രത്തില്‍നിന്ന ്(എഴുന്നേല്‍ക്കുന്നു)


മറിയമേ നിന്‍റെ ചിത്രത്തില്‍ നിന്നാ

നേത്രങ്ങള്‍കൊണ്ടു നോക്കുക

നിന്‍പാദെ ഇതാ നിന്‍മക്കള്‍ വന്നു

നില്‍ക്കുന്നു അമ്മേ കാണുക


മാധുര്യമേറും നിന്‍നേത്രങ്ങള്‍ ഹാ!

ശോകപൂര്‍ണ്ണങ്ങളാണല്ലോ

ആ നിന്‍റെ തിരുനേത്രങ്ങള്‍കൊണ്ടു

നോക്കുകാ മക്കള്‍ ഞങ്ങളെ.


വി. ഗ്രന്ഥപാരായണം


രോഗികള്‍ക്ക് ആശീര്‍വ്വാദം (മുട്ടുകുത്തുന്നു)

വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം


ജന: കര്‍ത്താവേ ശരീരസ്വാസ്ഥ്യം മൂലം ക്ലേശിക്കുന്ന അങ്ങേ ദാസരെ തൃക്കണ്‍ പാര്‍ക്കണമേ, അങ്ങ് സൃഷ്ടിച്ച ആത്മാക്കള്‍ക്ക് ശക്തിയും ജീവനും നല്‍കണമേ. അങ്ങനെ സഹനം വഴി ഞങ്ങള്‍ പവിത്രികൃതരാവുകയും ശുദ്ധരാക്കപ്പെടുകയും അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ വേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ യാചനകളെല്ലാം കര്‍ത്താവിശോമിശിഹാവഴി ഞങ്ങള്‍ക്കു തന്നരുളണമേ. ആമ്മേന്‍.

വൈദി: (ജനങ്ങളുടെ നേരെ കൈ വിരിച്ച് പിടിച്ചുകൊണ്ടു) നിങ്ങളെ സംരക്ഷിക്കുവാന്‍ കര്‍ത്താവിശോമിശിഹാ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കാന്‍ അവിടുന്ന് നിങ്ങളില്‍ വസിക്കട്ടെ. നിങ്ങളെ നയിക്കുവാന്‍ അവിടുന്ന് നിങ്ങളുടെ മുന്‍പിലും, നിങ്ങളെ പരിരക്ഷിക്കുവാന്‍ നിങ്ങളുടെ പിന്‍പിലും, നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍

ജന:ആമ്മേന്‍.


മരിയ സ്തുതി (നില്‍ക്കുന്നു)


വൈദി:എല്ലാ യുഗങ്ങളിലുമുള്ള ക്രിസ്ത്യാനികളോട് ചേര്‍ന്നുകൊണ്ടു നമുക്കു മറിയത്തെ പ്രകീര്‍ത്തിക്കുകയും അവിടുത്തെ ശക്തിയേറിയ സംരക്ഷണത്തില്‍ നമ്മെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യാം.

ജന:നന്മനിറഞ്ഞമറിയമേ സ്വസ്തി കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയതും തമ്പുരാനോടു അപേക്ഷിക്കണമേ ആമ്മേന്‍.


വൈദി: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.

ജന: സര്‍വ്വേശ്വരന്‍റെ പ്രരിശുദ്ധമാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം, കര്‍ത്താവായ ഈശോയേ അങ്ങയുടെ മാതാവായ മറിയത്തെ എപ്പോഴും സഹായമരുളുവാന്‍ സന്നദ്ധയുള്ള ഒരമ്മയായി ഞങ്ങള്‍ക്കു അങ്ങ് നല്കിയല്ലോ, ആ അമ്മയുടെ അത്ഭുതച്ചിത്രം വണങ്ങുകയും അവളുടെ മാതൃസഹായം ഉത്സാഹപൂര്‍വം തേടുകയും ചെയ്യുന്ന ഞങ്ങള്‍ പരിത്രാണത്തിന്‍റെ ഫലം എന്നുമനുഭവിക്കുവാന്‍ ഇടയാക്കണമെന്ന് നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു

ജന: ആമ്മേന്‍.


ഗാനം "മറിയമേ നിന്‍റെ നിത്യസഹായം"


മറിയമേ നിന്‍റെ നിത്യസഹായം

തേടുന്നു ഞങ്ങളമ്മേ

മക്കളെന്നോര്‍ത്തു നീ ഞങ്ങള്‍ത്തന്‍ പ്രാര്‍ത്ഥന

ഒക്കെയും കേള്‍ക്കണമേ.


ഭാഗ്യവിനീതരെ നിത്യവും കാത്തിടാന്‍

കേള്‍പ്പെഴും താങ്ങായ് നിന്നെ

നിന്‍പുത്രനെല്‍പ്പിച്ചു ഭാരമതേറ്റ നീ

ഞങ്ങളെ കാത്തിടണേ.


ആശീര്‍വ്വാദം

Tuesday, 14 September 2021

 



(prayer to be said at the end of each day's devotion)
Saint Joseph, I, your unworthy child, greet you. You are the faithful protector and intercessor of all who love and venerate you. You know that I have special confidence in you and that, after Jesus and Mary, I place all my hope of salvation in you, for you are especially powerful with God and will never abandon your faithful servants. Therefore I humbly invoke you and commend myself, with all who are dear to me and all that belong to me, to your intercession. I beg of you, by your love for Jesus and Mary, not to abandon me during life and to assist me at the hour of my death.

Glorious Saint Joseph, spouse of the Immaculate Virgin, obtain for me a pure, humble, charitable mind, and perfect resignation to the divine Will. Be my guide, my father, and my model through life that I may merit to die as you did in the arms of Jesus and Mary.

Loving Saint Joseph, faithful follower of Jesus Christ, I raise my heart to you to implore your powerful intercession in obtaining from the Divine Heart of Jesus all the graces necessary for my spiritual and temporal welfare, particularly the grace of a happy death, and the special grace I now implore:

(Mention your request).

Guardian of the Word Incarnate, I feel confident that your prayers in my behalf will be graciously heard before the throne of God. Amen.


 



Novena

O’ Gracious St. Anthony, we praise you for your great virtues and remarkable humility. 

With the help of Jesus nothing is impossible with you.

So we know that, sickness and death, perils and snares, evils and dangers disappear through your intercession.

You find what is lost, you comfort the afflicted and you help the worst of the sinners to repent.

There is nothing impossible for you O’ dear Saint Anthony.

O’ faithful friend of Baby Jesus please be our support, our patron and our eternal benefactor.

Procure all our needs, both material and spiritual from the Heavenly Father through your kind and powerful intercession,

And more especially, the one we beg of you now ……………………… (Specify the intention here)

O’ most loving and gentle Saint,

We will always proclaim your blessings with a grateful heart.

We command our body and soul, our whole self, and all that we have, to your care.

It is never heard that you have disowned anyone.

Protect us from all dangers.

Help us to face life and its problems with serenity and to live a virtuous life without any taint of sin.

May you be our stronghold, in our moments of temptation.

Give us a loving and generous heart.

Finally we pray to you to give us the readiness of heart

To share all the good that we receive

With our poor and needy brothers and sisters.

                                                                                                Amen..

Sunday, 12 September 2021



 മിശിഹായുടെ  സ്നേഹിതനും  വിശ്വസ്ത  ദാസനുമായ  വി.യൂദാശ്ലീഹായേ, ഏറ്റവും  കഷ്ടപ്പെടുന്ന  എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു   സഹായവും  ഫലസിദ്ധിയില്ലാതെ  വരുന്ന  സന്ദര്‍ഭത്തില്‍  ഏറ്റവും  ത്വരിതവും  ഗോചരവുമായ സഹായം  ചെയ്യുന്നതിന്  അങ്ങേയ്ക്ക്  വിശേഷവിധിയായി  കിട്ടിയിരിക്കുന്ന  അനുഗ്രഹത്തെ  അങ്ങ്  ഉപയോഗിക്കണമേ .എന്‍റെ  എല്ലാ  ആവശ്യങ്ങളിലും  വിശിഷ്യാ  (ആവശ്യം  പറയുക ) അങ്ങേ സഹായം  ഞാനപേക്ഷിക്കുന്നു .ഭാഗ്യപ്പെട്ട  യൂദാശ്ലീഹായേ! അങ്ങേ ഈ  അനുഗ്രഹത്തെ  ഞാന്‍  സദാ ഓര്‍ക്കുമെന്നും  അങ്ങേ  സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും  ഞാന്‍  വാഗ്ദാനം ചെയ്യുന്നു .    ആമ്മേന്‍          


( ഈ  പ്രാര്‍ത്ഥന  ദിവസം 9 പ്രാവശ്യം  ചൊല്ലുക .9 ദിവസം  തുടര്‍ച്ചയായി  ചൊല്ലിയാല്‍  ഏതു  കാര്യവും  സാധിക്കും .10 ദിവസം  ചൊല്ലിയാല്‍  അത്  ഒരു കാലവും  സഫലമാകതിരിക്കില്ല )   




 പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി!ഹവ്വയുടെ പുറം തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപക്കല്‍ നിലവിളിക്കുന്നു.കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ നിന്ന്  അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍ പെടുന്നു. ആകയാല്‍ ഞങ്ങളുടെ മധ്യസ്തെ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍  ഞങ്ങളുടെ നേരെ തിരിക്കണമേ.


ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ  അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ . കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാ മറിയമേ, ആമേന്‍!

ദൈവകൽപനകൾ പത്ത് 

  1. നിന്‍റെ കർത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
  2. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
  3. കർത്താവിൻറ്റെ  ദിവസം പരിശുദ്ധമായി ആചരിക്കണം.
  4. മാതാപിക്കന്മാരെ ബഹുമാനിക്കണം.
  5. കൊല്ലരുത്.
  6. വ്യഭിചാരം ചെയ്യരുത്.
  7. മോഷ്ടിക്കരുത്.
  8. കള്ളസാക്ഷി പറയരുത്.
  9. അന്യൻറ്റെ  ഭാര്യയെ മോഹിക്കരുത്.
  10. അന്യൻറ്റെ വസ്തുക്കള്‍ മോഹിക്കരുത്.

 [ഈ പത്തു കൽപനകൾ  രണ്ടു കൽപനകളിൽ  സംഗ്രഹിക്കാം]

  1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
  2. തന്നെപ്പോലെ തന്‍റെ അയൽക്കാരനെയും സ്നേഹിക്കണം.



I am the Lord your God: you shall not have strange gods before me.

You shall not take the name of the Lord your God in vain.

Remember to keep holy the Lord's Day.

Honor your father and your mother.

You shall not kill.

You shall not commit adultery.

You shall not steal.

You shall not bear false witness against your neighbor.

You shall not covet your neighbor's wife.

You shall not covet your neighbor's goods.

Friday, 9 March 2012




എന്റ്റെ എല്ലാ ആവശ്യങ്ങളിലും എന്റ്റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും ഈശോയെ എന്നെ രക്ഷിക്കണമേ എന്റ്റെ എല്ലാ സംശയങ്ങളില്‍ നിന്നും എന്റ്റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും ഈശോയെ എന്നെ രക്ഷിക്കണമേ ഏകാന്തതയുടെ മണിക്കുരുകളില്‍......... ...

വിഷമതകളില്‍ ....പരിക്ഷണങ്ങളില്‍ ... പിതാവും രക്ഷകനുമായ അങ്ങയുടെ സ്നേഹത്തിനു മുന്‍പില്‍ എന്നെ തന്നെ സമര്‍പ്പിക്കുമ്പോള്‍ എന്നെ രക്ഷിക്കണേ എന്റ്റെ ഹൃദയം പരാജയ ഭാരത്തില്‍ തകരുമ്പോഴും പ്രത്യാശ നശിക്കുമ്പോഴും ഈശോയെ എന്നെ രക്ഷിക്കണമേ .. 

 ഞാന്‍ രോഗിയും എന്റ്റെ കയ്യും കാലും തളരുകയും ഞാന്‍ ഒറ്റപെടുകയും ചെയ്യുമ്പോള്‍ ഈശോയെ എന്നെ രക്ഷിക്കണമേ.... 

 ഈശോയെ എന്നെ രക്ഷിക്കണമേ സര്‍വശക്തനായ ദൈവമേ എന്റ്റെ എല്ലാ ആവശ്യങ്ങളിലും എനിക്ക് ആശ്വാസം നല്കണമേ എന്ന് പൂര്‍ണവിശ്വാസത്തോടെ ഞാന്‍ യാചിക്കുന്നു. നല്ല ഇടയനായ യേശുവേ എന്നെ കൈവെടിയരുതേ ..... 

സ്വര്‍ഗ്ഗ വാതില്‍ തുറന്നു അങ്ങയുടെ ശക്തമായ കരങ്ങള്‍ നീട്ടി എനിക്ക് സമാധാനം പ്രദാനം ചെയ്യണമേ .... 

( ആവശ്യം 3 പ്രാവശ്യം പറയുക ) 

 ദൈവമേ അങ്ങയുടെ കാരുണ്യത്തിനായി യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം പതറാതെ അങ്ങയുടെ ദൈവിക ശക്തിയില്‍ സമാധാനം പ്രദാനം ചെയ്യണമേ നല്ലവനായ യേശുവേ സ്വര്‍ഗത്തില്‍ അങ്ങയോടൊപ്പം എന്നേയ്ക്കും ജീവിക്കുവാനുള്ള അനുഗ്രഹം നീ പ്രദാനം ചെയ്യണമേ ... 

 ( ഈ പ്രാര്‍ഥന 15 ദിവസം തിരി കത്തിച്ചുവച്ചു പ്രാര്‍ത്ഥിക്കുക )

Saturday, 2 April 2011


കുരിശിന്‍റെ വഴി

കുരിശിന്‍റെ വഴി

പ്രാരംഭഗാനം

(കുരിശു ചുമന്നവനെ...)

കുരിശില്‍ മരിച്ചവനേ,കുരിശാലേ
വിജയം വരിച്ചവനേ;
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ
വഴിയേ വരുന്നു ഞങ്ങള്‍

ലോകൈക നാഥാ, നിന്‍
ശിഷ്യരായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്‍പ്പാടു പിന്ചെല്ലാന്‍
കല്പിച്ച നായകാ.

നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ,ലോകനാഥാ.

പ്രാരംഭ പ്രാര്‍ത്ഥന

നിത്യനായ ദൈവമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമാനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

അങ്ങു ഞങ്ങളെ സ്നേഹിച്ചു:അവസാനം വരെ സ്നേഹിച്ചു.സ്നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.പീലാത്തോസിന്റെ ഭവനം
മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു.കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍കൂടി ;വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി
ഞെരുക്കമുള്ളതും,വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ,ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍കൂടി സഞ്ചിരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദേവമാതാവേ,

ക്രുശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്‍റെ ഹൃദയത്തില്‍ പതപ്പിച്ച് ഉറപ്പിക്കണമേ

( ഒന്നാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)

മരണത്തിനായ് വിധിച്ചു കറയറ്റ
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കര്‍ത്താവിനെ

അറിയാത്ത കുറ്റങ്ങള്‍
നിരയായ്ചുമത്തി
പരിശുദ്ധനായ നിന്നില്‍;
കൈവല്യദാതാ,നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ.
അവസാനവിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കാ-
യരുളേണെമേ നാകഭാഗ്യം.

ഒന്നാം സ്ഥലം

ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.

ഈശോമിശിഹായേ,ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:

എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ രക്ഷിച്ചു.

മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു....ഈശോ പീലാത്തോസിന്റെ
മുമ്പില്‍ നില്‍ക്കുന്നു....അവിടുത്തെ ഒന്നു നോക്കുക...ചമ്മട്ടിയടിയേറ്റ ശരീരം ...രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍
തലയില്‍ മുള്‍മുടി...ഉറക്കമൊഴിഞ്ഞ കണ്ണുകള്‍...ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ദാഹിച്ചു വരണ്ട നാവ്...ഉണങ്ങിയ ചുണ്ടുകള്‍

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു...കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു...എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.

എന്‍റെ ദൈവമായ കര്‍ത്താവേ അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ.അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആല്‍മാര്‍ത്ഥമായി
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
എന്‍ ജനമേ,ചൊല്ക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാന്‍?
പൂന്തേന്‍ തുളുമ്പുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആല്‍മാവിനാതങ്കമേറ്റി ?

രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശു ചുമക്കുന്നു

ഈശോമിശിഹായേ....

ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു.ഈശോയുടെ ചുറ്റും നോക്കുക.
സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...പത്രോസ് അവിടുത്തെ പരിത്യജിച്ചു ...മറ്റു
ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും
ഇപ്പോള്‍ എവിടെ?...ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു...ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല...

എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ
പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.എന്‍റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരുശു
ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്‍റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ. ൧. സ്വര്‍ഗ്ഗ. ൧.നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍
നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍
തട്ടിമുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി :
മാനവരില്ല
വാനവരില്ല
താങ്ങിത്തുണച്ചീടുവാന്‍:
അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍ .

മൂന്നാം സ്ഥലം

ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോ മിശിഹായേ,.....

കല്ലുകള്‍ നിറഞ്ഞ വഴി....ഭാരമുള്ള കുരിശ്....ക്ഷീണിച്ച ശരീരം...വിറയ്ക്കുന്ന കാലുകള്‍...അവിടുന്നു മുഖം
കുത്തി നിലത്തു വീഴുന്നു....മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു...യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു...പട്ടാളക്കാര്‍ അടിക്കുന്നു.ജനകൂട്ടം ആര്‍പ്പുവിളിക്കുന്നു.....അവിടുന്നു മിണ്ടുന്നില്ല.....

'ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു.ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല.ഓടിയൊളിക്കുവാന്‍ ഇടമില്ല.എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.'

അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു.നമുക്കുവേണ്ടി അവിടുന്നു സഹിച്ചു.

കര്‍ത്താവേ,ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു.മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും,എന്‍റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്.കര്‍ത്താവേ എനിക്കു വീഴച്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പി ക്കണമേ.കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ .

1 സ്വര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ,....

പരിശുദ്ധ ദേവമാതാവേ....

(നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി .
ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?
ആരറിഞ്ഞാഴത്തി-
ലലതല്ലിനില്ക്കുന്ന
നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.

നാലാം സ്ഥലം

ഈശോ വഴിയില്‍ വെച്ചു തന്‍റെ മാതാവിനെ കാണുന്നു.

ഈശോമിശിഹായേ....

കുരുശുയാത്ര മുന്നോട്ടു നീങ്ങുന്നു.ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച ...അവിടുത്തെ മാതാവു
ഓടിയെത്തുന്നു...അവര്‍ പരസ്പരം നോക്കി....കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍....അമ്മയും മകനും സംസാരിക്കുന്നില്ല....മകന്‍റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു....അമ്മയുടെ വേദന മകന്‍റെ ദു:ഖം വര്‍ദ്ധിപ്പിക്കുന്നു..

നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്‍റെ ഓര്‍മ്മയില്‍ വന്നു.'നിന്‍റെ
ഹൃദയത്തില്‍ ഒരു വാള്‍ കടക്കും'എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു.

'കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു'ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു
നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു.

ദു:ഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ,സഹനത്തിന്‍റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്‍റെ
മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്‍റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ
പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു.അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

പരിശുദ്ധ ദേവമാതാവേ....

(അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)

കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ,നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിന്‍ കുരിശെത്രയോ
ലോലം,നിന്‍ നുക-
മാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.

അഞ്ചാം സ്ഥലം

ശിമയോന്‍ ഈശോയെ സഹായിക്കുന്നു

ഈശോ മിശിഹായേ....

ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു...ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല...അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു....അപ്പോള്‍ ശിമയോന്‍
എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു.കെവുറീന്‍കാരനായ ആ മനുഷ്യന്‍
അലക്സാണ്ടറിന്റെയും റോപ്പോസിന്റെയുംപിതാവായിരുന്നു...അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു-അവര്‍ക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല,ജീവനോടെ അവിടുത്തെ കുരിശില്‍
തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.

കരുണാനിധിയായ കര്‍ത്താവേ,ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു.എന്നാല്‍ 'എന്‍റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.'അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും,
അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

വാടിത്തളര്‍ന്നു മുഖം -നാഥന്‍റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി :
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി,ദു:ഖത്തില്‍ മുങ്ങി.

ആറാം സ്ഥലം

വേറോനിക്ക മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു.

ഈശോമിശിഹായേ......

ഭക്തയായ വേറോനിക്ക മിശിഹായെ കാണുന്നു...അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു....അവള്‍ക്ക്
അവിടുത്തെ ആശ്വസിപ്പിക്കണം.പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു...ആരെങ്കിലും
എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ...സ്നേഹം പ്രതിബന്ധം അറിയുന്നില്ല....'പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും' 'അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല.'അവള്‍ ഭക്തിപൂര്‍വ്വം തന്‍റെ തൂവാലയെടുത്തു
....രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു....

എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി.ആരെയും കണ്ടില്ല.എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല.പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്‍റെ
ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു.സ്നേഹം നിറഞ്ഞ കര്‍ത്താവേ,വേറോനിക്കായെപ്പോലെ അങ്ങയോടു
സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്‍റെ ഹൃദയത്തില്‍ പതിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ.....

(ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു-രക്ഷകന്‍
വീണ്ടും നിലത്തുവീണു.
ലോകപാപങ്ങളാ-
ണങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം;
ഭാരം നിറഞ്ഞൊരാ-
ക്രൂശു നിര്‍മ്മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ:
താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു ;കനിയേണമെന്നില്‍.

ഏഴാം സ്ഥലം

ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു.

ഈ ശോമിശിഹായേ.....

ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു....മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു...ശരീരമാകെ വേദനിക്കുന്നു.'ഞാന്‍ പൂഴിയില്‍ വീണുപോയി :എന്‍റെ ആല്‍മാവു ദു:ഖിച്ചു തളര്‍ന്നു' ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു....അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല....'എന്‍റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ട്തല്ലയോ?പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ,അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു.അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല.ജീവിതത്തിന്‍റെ ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി
ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ....

(എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ-
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു?നിങ്ങളെയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:
വേദന തിങ്ങുന്ന
കാലം വരുന്നു-
കണ്ണീരണിഞ്ഞകാലം
മലകളേ,ഞങ്ങളെ
മൂടുവിന്‍ വേഗ മെ-
ന്നാരവം കേള്‍ക്കുമെങ്ങും.
കരള്‍ നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.

എട്ടാം സ്ഥലം

ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.

ഈശോമിശിഹായേ....

ഓര്‍ശ്ലത്തിന്‍റെ തെരുവുകള്‍ ശബ്ദായമാനമായി ...പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു.അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു.അവിടത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി....ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു.സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും ....അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു...
അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു.അവിടുന്ന് അവരോടു പറയുന്നു.'നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍.'

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും ....അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു
മരിക്കും...ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു.അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.

എളിയവരുടെ സങ്കേതമായ കര്‍ത്താവേ,ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ,അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദു:ഖിക്കുന്നു.അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കൈകാലുകള്‍ കുഴഞ്ഞു - നാഥന്‍റെ
തിരുമെയ്‌ തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍
മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്റെ
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി
വളരുന്നു ദു:ഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്‍റെയുള്ളം .

ഒന്‍പതാം സ്ഥലം

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു.

ഈശോമിശിഹായേ ...

മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല.രക്തമെല്ലാം തീരാറായി....തല കറങ്ങുന്നു....ശരീരം
വിറയ്ക്കുന്നു...അവിടുന്ന് അതാ നിലംപതിക്കുന്നു....സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല....ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു....

ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല.....അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു....

'നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍'എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ
നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു.

ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ,അങ്ങേ പീഡകളുടെ മുമ്പില്‍ എന്‍റെ വേദനകള്‍ എത്ര
നിസ്സാരമാകുന്നു.എങ്കിലും ജീവിതഭാരം നിമിത്തം,ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു.പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു.ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു.ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ.എന്തെന്നാല്‍ എന്‍റെ ജീവിതം ഇനി എത്ര
നീളുമെന്ന് എനിക്കറിഞ്ഞുകൂടാ 'ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ'

1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ....

(പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

എത്തീ വിലാപയാത്ര കാല്‍വരി-
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്‍റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി
വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍ !
ഭാഗിച്ചെടുത്തന്റെ
വസ്ത്രങ്ങളെല്ലാം
പാപികള്‍ വൈരികള്‍.
നാഥാ,വിശുദ്ധിതന്‍
തൂവെള്ള വസ്ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.

പത്താം സ്ഥലം

ദിവ്യ രക്ഷകന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു.

ഈ ശോമിശിഹായേ.....

ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു:എന്നാല്‍
അവിടുന്ന്‌ അത് സ്വീകരിച്ചില്ല.അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു.മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു.അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു
തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു.

'എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്‍റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു' എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി

രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ,പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും,മറ്റൊരു ക്രിസ്തുവായി
ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശില്‍ക്കിടത്തിടുന്നു നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു-
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍
"കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്റെ
കൈകളും കാലുകളും
പെരുകുന്നു വേദന -
യുരുകുന്നു ചേതന ;
നിലയറ്റ നീര്‍ക്കയം
"മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍:
ഭയമെന്നെയൊന്നായ് വിഴുങ്ങി."

പതിനൊന്നാം സ്ഥലം

ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു

ഈശോമിശിഹായേ........

ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു.....ആണിപ്പഴുതുകളി ലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു.....

ഉഗ്രമായ വേദന....മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍....എങ്കിലും അവിടുത്തെ
അധരങ്ങളില്‍ പരാതിയില്ല.....കണ്ണുകളില്‍ നൈരാശ്യമില്ല.....പിതാവിന്‍റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു
പ്രാര്‍ത്ഥിക്കുന്നു.

ലോക രക്ഷകനായ കര്‍ത്താവേ,സ്നേഹത്തിന്‍റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു.അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു.യജമാനനേക്കാള്‍ വലിയ
ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു.അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും,ലോകത്തിനു മരിച്ച്,അങ്ങേയ്ക്കുവേണ്ടി
മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1..നന്മ.

കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ.....

(പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു-
മന്ധകാരം നിറഞ്ഞു.
"നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു, പറവയ്ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്ക്കുവാ-
നിടമില്ലൊരേടവും"
പുല്‍ക്കൂടുതൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.

പന്ത്രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു.

ഈശോമിശിഹായേ....

രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു...കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു....നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു....മാതാവും മറ്റു സ്ത്രീകളും
കരഞ്ഞുകൊണ്ട്‌ കുരിശിനു താഴെ നിന്നിരുന്നു.'ഇതാ നിന്‍റെ മകന്‍' എന്ന് അമ്മയോടും,ഇതാ നിന്‍റെ അമ്മ എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു.മൂന്നുമണി സമയമായിരുന്നു.'എന്‍റെ പിതാവേ,അങ്ങേ കൈകളില്‍
എന്‍റെ ആല്‍മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു,എന്നരുളിച്ചെയ്ത അവിടുന്ന് മരിച്ചു.പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു,ആറുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു.ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി.
ഭൂമിയിളകി;പാറകള്‍ പിളര്‍ന്നു.പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു.

ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു,എന്ന് വിളിച്ചുപറഞ്ഞു.കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.

'എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു.'
കര്‍ത്താവേ,അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു.അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി.
എന്‍റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും.ഞാനും ഒരു ദിവസം മരിക്കും.അന്ന് അങ്ങയെപ്പോലെ ഇപ്രകാരം
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ.എന്‍റെ പിതാവേ,ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി;എന്നെ
ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി.ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.

1. സ്വര്‍ഗ്ഗ.1.നന്മ.

കര്‍ത്താവേ....
പരിശുദ്ധ മാതാവേ....

(പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

അരുമസുതന്റെമേനി-മാതാവു
മടിയില്‍ക്കിടത്തിടുന്നു:
അലയാഴിപോലെ നാഥേ,നിന്‍ ദു:ഖ-
മതിരു കാണാത്തതല്ലോ.
പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്‍റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.
"മുറ്റുന്ന ദു:ഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും."

പതിമൂന്നാം സ്ഥലം

മിശിഹായുടെ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തുന്നു.

ഈശോമിശിഹായേ ....

അന്ന് വെള്ളിയാഴ്ചയായിരുന്നു.പിറ്റേന്ന് ശാബതമാകും.അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍
പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു.എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു.തന്മൂലം കുരിശില്‍
തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു.ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല.എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി.ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി.അനന്തരം മിശിഹായുടെ മൃതദേഹം
കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്‍റെ മടിയില്‍ കിടത്തി.

ഏറ്റ വ്യാകുലയായ മാതാവേ,അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു.അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദു:ഖത്തിന്‍റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍)

നാഥന്‍റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്‍റെ
ഉറവയാണക്കുടീരം
മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും:
പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്‍
വരമേകണേ ലോകനാഥാ.

പതിനാലാം സ്ഥലം

ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു.
ഈശോമിശിഹായെ.....

അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു.നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു.യൂദന്മാരുടെ
ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു.ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും,അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും
കല്ലറ അടുത്തായിരുന്നതുകൊണ്ടും,അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു.

'അങ്ങ് എന്‍റെ ആല്‍മാവിനെ പാതാളത്തില്‍ തള്ളുകയില്ല;അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല.'

അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ,അങ്ങയോടുകൂടി മരിക്കുന്നവര്‍
അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു.മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ
സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ.രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട്‌ പാപത്തിനു
മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....
പരിശുദ്ധദേവമാതാവേ....

സമാപന ഗാനം

ലോകത്തിലാഞ്ഞു വീശി സത്യമാം
നാകത്തിന്‍ ദിവ്യകാന്തി :
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം:
നിന്ദിച്ചു മര്‍ത്യനാ-
സ്നേഹത്തിടമ്പിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍-
നാഥാ,പൊറുക്കേണമേ.
നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍ വരങ്ങള്‍.

സമാപന പ്രാര്‍ത്ഥന

നീതിമാനായ പിതാവേ,അങ്ങയെ രന്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും,ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ.

അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു.എന്നാല്‍ അങ്ങേ കാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ.ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൌനിക്കേണമേ.

ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു.അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ.

തന്‍റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന്
ആരാധനയും പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ.ആമ്മേന്‍. 1. സ്വര്‍ഗ്ഗ.1.നന്മ

മനസ്താപപ്രകരണം

Friday, 1 April 2011












 ജപമാല  സമർപ്പണം      


                            മുഖ്യദൂതനായ  വിശുദ്ധ  മിഖായേലെ ,ദൈവ ദൂതന്മാരായ  വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ  റപ്പായലേ ,മഹാത്മാവായ വിശുദ്ധ  ഔസേപ്പേ , ശ്ലീഹന്മാരായ  വിശുദ്ധ  പത്രോസേ ,മാർ  പൗലോസെ  ,മാർ  യോഹന്നാനെ, ഞങ്ങളുടെ  പിതാവായ  മാർതോമ്മാ ,ഞങ്ങൾ  വലിയ  പാപികളായിരിക്കുന്നുവെങ്കിലും  ഞങ്ങൾ  ജപിച്ച  ഈ  പ്രാർത്ഥന  നിങ്ങളുടെ  കീർത്തനങ്ങളോട്  കൂടെ  ഒന്നായി  ചേർത്തു  പരിശുദ്ധ  ദൈവമാതാവിന്‍റെ  തൃപ്പാദത്തിങ്കൽ   കാഴ്ചവെയ്ക്കുവാൻ   നിങ്ങളോടു  ഞങ്ങൾ  പ്രാർത്ഥിക്കുന്നു .









മഹിമയുടെ ദിവ്യരഹസ്യങ്ങൾ (ബുധൻ, ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു)


1. നമ്മുടെ കർത്താവീശോ മിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടെ ഉയിർത്തെഴു ന്നള്ളി എന്നു ധ്യാനിക്കുക.

1. സ്വർഗ. 10. നന്മ. 1 ത്രിത്വ.

ഓ! എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നി യിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യ മുള്ളവരേയും സ്വർഗത്തിലേക്ക് ആനയി ക്കണമേ. പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

2. നമ്മുടെ കർത്താവീശോമിശിഹാ തന്റെ ഉയിർപ്പിന്റെ ശേഷം നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാ താവും ശിഷ്യരും കണ്ടു കൊണ്ടു നില്ക്കു മ്പോൾ സ്വർഗാ രോ ഹണം ചെയ്തു എന്നു ധ്യാനിക്കുക.

1. സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...

3. നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലത്തുഭാഗ ത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹി യോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാ രുടെ മേലും പരി ശു ദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.

1. സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...

4. നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നെള്ളി കുറേക്കാലം കഴി ഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോക ത്തിൽനിന്ന് മാലാഖമാരാൽ സ്വർഗത്തി ലേക്ക് എടുക്കപ്പെട്ടു എന്നു ധ്യാനിക്കുക.

1. സ്വർഗ. 10. നന്മ. 1. ത്രിത്വ.
ഓ! എന്റെ ഈശോയേ...

5. പരിശുദ്ധ ദൈവമാതാവ്, പരലോകത്തെത്തിയ ഉടനെ തന്റെ ദിവ്യകുമാര നാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക.

1. സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...


ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ
 (ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)



1. നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കു
മ്പോൾ ചോര വിയർത്തു എന്നു ധ്യാനി ക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.

ഓ! എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നി യിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യ മുള്ളവരേയും സ്വർഗത്തിലേക്ക് ആനയി ക്കണമേ. പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടിൽ വച്ചു ചമ്മട്ടി കളാൽ അടിക്കപ്പെട്ടു എന്നു ധ്യാനി ക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...

3. നമ്മുടെ കർത്താവീശോ മിശി ഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...
 
4. നമ്മുടെ കർത്താവീശോമിശിഹാ മര ണത്തിനു വിധിക്കപ്പെട്ടതിനു ശേഷം തനിക്ക് അധികം അപമാനവും വ്യാകു ലവുമുണ്ടാകുവാൻ വേണ്ടി അവിടത്തെ തിരുത്തോളിൻമേൽ ഭാരമുള്ള കുരിശു മരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...

5. നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മ ല യിൽ ചെന്ന പ്പോൾ വ്യാകുലസമുദ്രത്തിൽ മുഴുകിയ പരി ശുദ്ധ മാതാവിന്റെ മുമ്പാകെ തിരുവ സ്തങ്ങ ളു രി ഞെഞ്ഞെടുക്കപ്പെട്ട്, കുരി ശിൻമേൽ തറയ്ക്കപ്പെട്ടു എന്നു ധ്യാനി ക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ... 



പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ 
(വ്യാഴാഴ്ചകളിൽ ചൊല്ലുന്നു)



1. നമ്മുടെ കർത്താവീശോമിശിഹാ ജോർദാൻ നദിയിൽ വച്ച് സ്നാപക യോ ഹ ന്നാന്റെ കര ങ്ങ ളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവിടത്തെ മേൽ എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.

ഓ! എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നി യിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യ മുള്ളവരേയും സ്വർഗത്തിലേക്ക് ആനയി ക്കണമേ. പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

2. നമ്മുടെ കർത്താവീശോമിശിഹാ കാനായിൽ വച്ച് വിവാഹവിരുന്നിന്റെ അവസരത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ വെള്ളം വീഞ്ഞാക്കി തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...

3. നമ്മുടെ കർത്താവീശോമിശിഹാ ജോർദാനിലെ മാമോദീസായ്ക്കും മരു ഭൂമിയിലെ ഒരുക്കത്തിനും ശേഷം ദൈവ രാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ ആരം ഭിച്ചു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...

4. നമ്മുടെ കർത്താവീശോമിശിഹാ താബോർ മലമുകളിൽ വച്ച് തന്റെ പ്രിയ
പ്പെട്ട ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ രൂപാ ന്ത ര പ്പെട്ട് തന്റെ സ്വർഗീയ മ ഹത്ത്വം അവർക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...

5. നമ്മുടെ കർത്താവീശോമിശിഹാ സെഹിയോൻ ഊട്ടുശാലയിൽ വച്ച് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അവർക്ക് സ്നേഹത്തിന്റെ പുതിയ കല്പന നല്കുകയും ചെയ്ത ശേഷം അവിടത്തെ സ്നേഹത്തിന്റെ ശാശ്വത സ്മാരക മായ വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ...





സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ (തിങ്കൾ ,ശനി )


1. പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കു മെന്ന മംഗള വാർത്ത ഗബിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.

ഓ! എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നി യിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യ മുള്ളവരേയും സ്വർഗത്തിലേക്ക് ആനയി ക്കണമേ. പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

2. പരിശുദ്ധ ദൈവമാതാവ്, ഏലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നു മാസത്തോളം അവൾക്കു ശുശ്രൂഷ ചെയ്ത എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1. ത്രിത്വ.
ഓ! എന്റെ ഈശോയേ.....

3. പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബെതലഹം നഗരിയിൽ പാതിരായ്ക്കു പ്രസ വിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ.....

4. പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്നു ദൈവത്തിനു കാഴ്ചവച്ച് ശെമയോൻ എന്ന മഹാത്മാവിന്റെ കര ങ്ങളിൽ ഏല്പിച്ചു എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ.....

5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാല യത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചി രി ക്ക യിൽ അവിടത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക.

സ്വർഗ. 10. നന്മ. 1 ത്രിത്വ.
ഓ! എന്റെ ഈശോയേ.....



Contact Form

Name

Email *

Message *

Popular Posts